വടകര: പതിയാരക്കര കോറമ്പത്ത് ദാമോദരക്കുറുപ്പിന്റ 53-മത് രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ചു. രാവിലെ പ്രകടനവും പുതുപ്പണം
റോഡിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്ര സമര്‍പ്പണവും പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്കരന് പുഷ്പചക്രം അര്‍പ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. എം.മധുസൂദനന് അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ടി.പി.കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു. വൈകിട്ട് എകെജി വായന ശാല പരിസരത്ത് പ്രകടനവും അനുസ്മരണ പൊതുയോഗവും ചേര്‍ന്നു. ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി.പി.കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.പ്രേംനാഥ്, പി.കെ.ദിവാകരന്, കെ.പുഷ്പജ എന്നിവര്‍ സംസാരിച്ചു. സി.മനോജ് സ്വാഗതം പറഞ്ഞു.















