അഴിയൂര്‍: ഓപ്പറേഷന് തൂഫാന് ക്യാമ്പയിന്റെ ഭാഗമായി വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ ജിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും
ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി മോഹനന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വപ്ന.ജി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചോമ്പാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജു.ഇ.കെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ക്ലാസ്. ടി. എം.രാജന് (ആരോഗ്യ
വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി വടകര ബ്ലോക്ക്), ജാസ്മിന കല്ലേരി (ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി വടകര ബ്ലോക്ക്), സുരേഷ് ചെറിയാണ്ടിയില്‍ (മെമ്പര്‍ വടകര ബ്ലോക്ക്), രജനി തെക്കെതയ്യില്‍ (മെമ്പര്‍ വടകര ബ്ലോക്ക്), സബാദ്.വി.പി (മെമ്പര്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത്), നിസാര്‍.സി.കെ (പിടിഎ പ്രസിഡന്റ്), നവാസ് നെല്ലോളി (എസ്എംസി ചെയര്മാന്), ഷിജിന.കെ.പി (ആര്ജിഎസ്സ്എ കോഡിനേറ്റര്‍ വടകര ബ്ലോക്ക്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ.കെ.ജി സ്വാഗതവും ഹെഡ്മാസ്റ്റര് സുരേന്ദ്രന്.സി.കെ നന്ദിയും പറഞ്ഞു. 















