തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡറുടെ മകള്‍ക്ക് കോണ്‍ഗ്രസിലേക്ക്
സ്വാഗതമെന്ന് അദ്ദേഹം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്മജ ബിജെപി വിട്ടത് നല്ല തീരുമാനമാണ്. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനാണ് പത്മജ ആഗ്രഹിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇത്തരമൊരു നീക്കത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പത്മജയുടെ രാജിയില്‍ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.















