വടകര: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 21, 22 തിയതികളില്‍
മേപ്പയില്‍ ഐപിഎം അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 42 ടീമുകള്‍ മാറ്റുരക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് തെരഞ്ഞെടുക്കുക. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വടകര ഡിവൈഎസ്പി കെ.സി.സുഭാഷ് ബാബു നിര്‍വഹിക്കും. ടെക്നിക്കല്‍ കമ്മിറ്റിയുടെ ചാമ്പ്യന്‍ഷിപ്പിനാണ് അംഗീകാരമുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ടെക്നിക്കല്‍ കമ്മറ്റി ജില്ലാ ചെയര്മാന് വി.വിദ്യാസാഗര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.കെ.പ്രേമന്, സി.കെ.നസീര്‍ എന്നിവര്‍ പങ്കെടുത്തു.















