വടകര: വിദ്യാര്‍ഥികളുടെ ഹാജര്‍നില അതത് ദിവസങ്ങളില്‍ രക്ഷിതാക്കളെ അറിയിക്കുന്നതിനും മറ്റുമായി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്
വിദ്യാര്‍ഥി വികസിപ്പിച്ച മൊബൈല്‍ ആപ്പ് ‘പ്രെസെന്സാ’ പുറത്തിറക്കി. ബി.എസ്.സി ഡിപ്പാര്‍ട്മെന്റിലെ ഷന്ജോ.ആര്.രഞ്ജിത്ത് ആണ് ആപ്പ് തയ്യാറാക്കിയത്. ആപ്പിന്റെ ലോഞ്ചിങ് വടകര എഡ്യൂക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.വത്സലന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.ഐ.ഹരീഷ് കുമാര്‍ അധ്യക്ഷനായി. എന്‍.കെ.രവീന്ദ്രന്, കെ.കെ.മുരുകദാസ്, ആര്.പ്രേംചന്ദ്, വി.പി.അനില്‍കുമാര്‍, അബിന, അശ്വിനി, കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.















