
വില്യാപ്പള്ളി: ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മ കുഴഞ്ഞുവീണു മരിച്ചു. പൊന്‍മേരി പറമ്പില്‍ ദീപക്ക് കഴിഞ്ഞ ദിവസമാണ് ഒമാനില്‍ ഹൃദയാഘാതത്താല്‍ മരിച്ചത്. വാര്‍ത്തയറിഞ്ഞ അച്ഛമ്മ ലീലയും ഹൃദയാഘാതത്താല്‍ നിര്യാതയായി. വ്യാഴാഴ്ച രാത്രിയാണ്
ദീപക് ഒമാനില്‍ മരിച്ചത് ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ വാര്‍ത്തയറിഞ്ഞ അച്ഛമ്മ ലീല (78) കുഴഞ്ഞുവീഴുകയായിരുന്നു. ലീലയുടെ മകന്‍ ഓട്ടോ ഡ്രൈവറായ ദിനേശന്റെ മകനാണ് ദീപക്ക് (38). ഭാര്യ: സുചിത്ര ചന്ദ്രന്‍ (കാഞ്ഞിരപ്പള്ളി). അമ്മ: പ്രേമ. സഹോദരി ആതിര. ലീലയുടെ ഭര്‍ത്താവ് പരേതനായ കൃഷണന്‍ (തലശ്ശേരി).
















