
വടകര: പുതിയാപ്പ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാനടനും സാംസ്കാരിക പ്രവര്‍ത്തകനുമായ ബിനീഷ് കൊടിയേരി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് പി
കെ സതീശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ജിനേഷ് കെ പി, ലീബ പി പി, പ്രീത പി ടി, ദിനില്‍ കുമാര്‍ പി.കെ എന്നിവര്‍ സംസാരിച്ചു.
നവംബര്‍ 22 മുതല്‍ 28 വരെ നടക്കുന്ന പുതിയാപ്പ് ഫെസ്റ്റില്‍ സിനിമാ നാടക പ്രവര്‍ത്തകരായ സന്തോഷ് കീഴാറ്റൂര്‍, പി.പി. കുഞ്ഞികൃഷ്ണന്, സുരേഷ് ബാബു ശ്രീസ്ഥ, സാംസകാരിക പ്രവര്‍ത്തകരായ പ്രൊഫ: എ.ജി. ഒലീന, പി.എം. ദിനേശന്, കാവുമ്പായി നാരായണന്
തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈവ് മ്യൂസിക് ഷോ, നാടകം, നാടന്‍ പാട്ട്, മാജിക്, പ്രാദേശിക കലാകാരന്മാരുടെയും കുട്ടികളുടെയും കലാപരിപാടികള്‍, ചലച്ചിത്രോല്‍സവം എന്നിവ അരങ്ങേറും. പുസ്തകോല്‍സവം, കാര്‍ഷിക പ്രദര്‍ശനം, ഫുഡ് ഫെസ്റ്റിവല്‍, കുടുംബശ്രീ ഉല്പന്ന സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
















