
കക്കട്ടില്‍: രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന കക്കട്ടിലെ ഓട്ടോ ഡ്രൈവര്‍
ഷാജി കാവേരിയെ സഹായിക്കാന്‍ സിഎന്‍ജി ഓട്ടോ കൂട്ടായ്മ. 2021 വടകര എന്ന വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് ഭാരവാഹികളായ എം.കെ. രാജന്, പ്രദീപ് പുതിയോട്ടില്‍, രജീഷ് കക്കട്ട്, നീലകണ്ഠന് കക്കട്ട് എന്നിവര്‍ ചേര്‍ന്ന് കൈമാറി. പ്രതിസന്ധി ഘട്ടത്തില്‍ സഹജീവിയുടെ വേദന തിരിച്ചറിഞ്ഞ് സാമ്പത്തിക സഹായം എത്തിക്കുകയായിരുന്നു.
















