
നാദാപുരം: കുറ്റ്യാടി ടൗണില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എഡിഎംഎ പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
വാണിമേല്‍ കോടിയൂറ കോഴിക്കോടന്കണ്ടി നാദിര്‍ (43), വിഷ്ണുമംഗലം കാദര്കണ്ടിയില് റിയാസ് (40) എന്നിവരെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിംഗ് നടത്തവെയാണ് കുറ്റ്യാടി ഗവ.ഹോസ്പിറ്റലിനു സമീപം നിര്‍ത്തിയ കെഎല്‍ 18 എഎ 1001 നമ്പര്‍ ഥാര്‍ ജീപ്പില്‍ പരിശോധന നടത്തിയതും പ്രതികളില്‍ നിന്ന് 0.26 ഗ്രാം എംഡിഎംഎ കണ്ടെടുത്തതും.
















