വടകര: വടകര ഉപജില്ലാ കലോത്സവം പ്രോഗ്രാം ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു. സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ എഇഒ വി.കെ.സുനില്‍ കലോത്സവം ജനറല്‍
കണ്‍വീനര്‍ അഖിലേഷ് ചന്ദ്രക്ക് കോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു. ഡോ. പി.കെ.സുമേഷ്, കെ.നിഷ, സിജൂഷ്.കെ.കെ, ബിനു.എം, മിത്തു തിമോത്തി എന്നിവര്‍ പങ്കെടുത്തു. 10 മുതല്‍ 13 വരെ കോട്ടക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിലാണ് വടകര ഉപജില്ലാ കലോത്സവം.















