വടകര: തെയ്യം കല പഠിപ്പിക്കുന്നതിന് പ്രത്യേക പാഠശാലകള്‍ രൂപീകരിക്കണമെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി മനയത്ത് ചന്ദ്രന് അഭിപ്രായപ്പെട്ടു. ഉന്നതകുലജാത കലാരൂപങ്ങള്‍ പഠിപ്പിക്കാന്‍ സമൂഹത്തില്‍ പല സ്ഥാപനങ്ങളും ഉള്ളപ്പോള്‍
കീഴ്ജാതി വിഭാഗങ്ങളുടെ കലാരൂപമായ തെയ്യം പഠിപ്പിക്കാന്‍ പാഠശാലകള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. തെയ്യം കലാകാരനുള്ള മലയാള സാഹിത്യ വേദി പുരസ്കാരം നേടിയ വിജയന് മുതുവനയെ ലോഹ്യാ സ്മാരക ഗ്രന്ഥാലയം ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.വിനോദന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി.സുരേഷ്ബാബു പുരസ്കാര ജേതാവിനെ ആദരിച്ചു. വിവിധ മേഖലയില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ജനാര്ദ്ദനന് നടത്തി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിവകസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ടി.എന്‍.മനോജ് ലോഹ്യാ അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ടി.ടി.മൊയ്തു, വിജയന് മുതുവന, ആര്.പത്മനാഭന്, ടി.സാദിഖ്, പി.ഇസ്മയില്‍, ഇ.വിനോദന്‍, സി.മനോജ് എന്നിവര്‍ സംസാരിച്ചു.















