വടകര: ഷിഗെല്ല ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട മേപ്പയില്‍ എസ്ബി സ്കൂളിലെ അധ്യയനം പുനഃരാരംഭിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഇത്
സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. യോഗ തീരുമാനപ്രകാരം സ്കൂളിലെ യുപി ക്ലാസുകള്‍ നാളെ (തിങ്കള്‍) പുനരാരംഭിക്കും. എല്‍പി ക്ലാസുകള്‍ ബുധനാഴ്ച മുതലായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി നാളെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന്റെ സമഗ്രമായ പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ സ്കൂളില്‍ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കുകയുള്ളൂ. അതുവരെ കുട്ടികള്‍ക്കുള്ള ഭക്ഷണവും കുടിവെള്ളവും വീടുകളില്‍ നിന്ന് തന്നെ കൊണ്ടുവരണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകന് ടി.വി.സജേഷ് പറഞ്ഞു.















