വടകര: എണ്ണൂറിലധികം വര്‍ഷം പഴക്കമുള്ള പതിയാരക്കര വെള്ളറങ്കോട് പരദേവത ക്ഷേത്രം നവീകരണ പാതയില്‍. ശ്രീകോവില്‍, പാട്ടുപുര ഉള്‍പ്പെടെ
പുതുക്കിപ്പണിയുന്നതോടൊപ്പം, ഗുരുകാരണവ സങ്കല്‍പ്പം, ഭഗവതി ക്ഷേത്രം എന്നിവ പുതുതായി നിര്‍മിക്കുകയും ചെയ്യും. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാഗ പ്രതിഷ്ഠയും നടത്തും. ഊട്ടുപുര, ക്ഷേത്ര ഓഫീസ്, തന്ത്രി മഠം ഉള്‍പ്പെടെ നിര്‍മിക്കും. കാണിപ്പയ്യൂര്‍ ആണ് നവീകരണത്തിന്റെ സ്ഥാനനിര്‍ണയം നടത്തിയത്. ഒന്നരക്കോടി രൂപയാണ് മതിപ്പ് ചെലവ്. കുനിയില്‍ ജയരാജന് അടിയോടി (പ്രസിഡന്റ്), അഭിനന്ദ് ബാബു, കെ.പി.ദിനേശന്, വി.ടി.പവിത്രന് (വൈസ് പ്രസിഡന്റുമാര്‍), സി.പി.മുരളീധരന് (സെക്രട്ടറി), മനോജ് ശ്രീനിലയം, മുരളീധരന് കല്ലായി, ലൈജു മഠത്തില്‍, ബിന്ദു പടിക്കു താഴ (ജോയിന്റ് സെക്രട്ടറിമാര്‍), അനൂപ് കുമാര്‍.സി.വി (ട്രഷറര്‍) എന്നിവരടങ്ങിയ പുനരുദ്ധാരണ കമ്മറ്റി രൂപീകരിച്ച് സാമ്പത്തികസമാഹരണത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അജിത്ത് പറമ്പത്താണ് എക്സിക്യൂട്ടീവ് ഓഫീസര്‍. കടത്തനാട്ടിലെ വിശേഷപ്പെട്ട അഴിമുറിത്തിറ ഇവിടത്തെ തിറയാട്ടത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. ഉദ്ദിഷ്ട കാര്യലബ്ധിക്കായി പരദേവതയ്ക്ക് ‘ഒറ്റ നിവേദ്യം’ നടത്തി പ്രാര്‍ഥിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്. മീനമാസത്തിലെ ചോതി, വിശാഖം, അനിഴം നാളുകളിലാണ് തിറയുത്സവം. ഉത്സവം കുടുംബകൂട്ടായ്മയുടെ ഭാഗമായും അനുബന്ധ കലാപരിപാടികള്‍ ആഘോഷക്കമ്മറ്റിയുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. തക്കതായ സഹായങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ലഭിക്കാറുണ്ട്.















