കക്കട്ടില്‍: ആര്‍ജെഡി കുന്നുമ്മല്‍ പഞ്ചായത്ത് നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന വി.പി.വാസുവിനെ ആര്‍ജെഡി പഞ്ചായത്ത് കമ്മിറ്റി അനുസ്മരിച്ചു. വട്ടോളിയില്‍ നടന്ന
അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തനത്തിന് മഹത്തായ മാതൃക തീര്‍ത്ത നേതാവായിരുന്നു വി.പി.വാസു എന്ന് അദ്ദേഹം അനുസ്മരിച്ചു. ആര്‍ജെഡി പഞ്ചായത്ത് പ്രസിഡന്റ് എ.പി.സുമേഷ് അധ്യക്ഷത വഹിച്ചു. കെ.റൂസി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം നീലിയോട്ട് നാണു, പി.എം.കുഞ്ഞബ്ദുള്ള, ആര്.പി.വിനോദ് കുമാര്‍, വി.കെ.പവിത്രന്, ഹേമ മോഹന്‍, പി.എം.രവീന്ദ്രന്, കുറ്റിയില്‍ ശശി, ഇ.പ്രേംകുമാര്‍, എ.പി.ദിനേശന് എന്നിവര്‍ പ്രസംഗിച്ചു.















