കൊയിലാണ്ടി: അഡ്വ. കെ.പ്രവീണ്‍കുമാര്‍ എംഎല്‍എയുടെ വിദ്യാഭ്യാസ പദ്ധതിയായ പ്രൈസിന്റെ ഭാഗമായി തിരുവനന്തപുരം പാത്ത്വേയ്സ് ഐഎഎസ് അക്കാദമിയുമായി
സഹകരിച്ച് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് കോണ്‍ഫറന്‍സ് ഹാളില്‍ എഎല്‍എ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഡിസിപി പദംസിങ് മുഖ്യാതിഥിയായി പങ്കെടുത്തു. രാജീവന് കുടലൂര്‍ അധ്യക്ഷത വഹിച്ചു. വി.പി.ഭാസ്കരന് സ്വാഗതവും മുരളി തോറോത്ത് നന്ദിയും പറഞ്ഞു. തന്‍ഹീര്‍, ഷമീം, ഷംനാസ് എന്നിവര്‍ നേതൃത്വം നല്കി. സിവില്‍ സര്‍വീസ് മേഖലയിലെ സാധ്യതകളും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കേണ്ട രീതികളും പരിചയപ്പെടുത്തുന്ന ക്ലാസ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായി. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് വിദ്യാര്‍ഥികളെ നയിക്കാനും മത്സരപരീക്ഷകളെക്കുറിച്ച് അവബോധം വളര്‍ത്താനും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.















