വളയം: വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ചിരകാല സ്വപ്നമായ വിമുക്തഭടഭവന് നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രീത ഉദ്ഘാടനം
നിര്‍വഹിച്ചു. കോണ്‍ഫറന്‍സ്ഹാള്‍ റിട്ട. കേണല്‍ ജയദേവന് ഉദ്ഘാടനം ചെയ്തു. ഒ.പി.നാണു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ജില്ലാ പ്രസിഡന്റ് ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. പ്രേമന് താമരശ്ശേരി, ജി.അശോകന്, ബി.കെ.പ്രേംനാഥ് എന്നിവര്‍ പങ്കെടുത്തു. വിമുക്തഭടന്മാരുടെയും സര്‍വീസിലുള്ള ധീരജവാന്മാരുടെയും എക്സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്.















