അഴിയൂര്‍: ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ യോഗ പഠിതാക്കളുടെ ഫിറ്റ്നസ് ഡാന്‍സ് നടത്തി. അസാഫ് ടര്‍ഫില്‍ ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സഫാദ് അധ്യക്ഷത വഹിച്ചു, മെഡിക്കല്‍ ഓഫിസര്‍ സുക്ഫാന ഷമീറ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍, ആശവര്‍ക്കര്‍, ഡിസ്പെന്‍സറി ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു. യോഗ ഇന്‍സ്പെക്ടര്‍ ശാരിക നേതൃത്വം നല്കി. അമ്പതോളം പേര് പരിപാടിയില്‍ പങ്കെടുത്തു.















