തൂണേരി: തൂണേരി പഞ്ചായത്ത് വേറ്റുമ്മലിലെ പുലക്കുന്നത്ത് പ്രശാന്തിന്റേയും അനീറ്റയുടേയും മകനായ ഏഴ് വയസുകാരന് അന്വിന് പ്രശാന്തിന്റെ ചികിത്സാ സഹായ
ഫണ്ടിലേക്ക് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 2001-03 പ്ലസ്ടു ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. ഇവര്‍ സ്വരൂപിച്ച 1,20,000 രൂപ കൈമാറി. കാന്‍സര്‍ ബാധിച്ച് അച്ഛന് പ്രശാന്ത് മരണപ്പെട്ടതോടെ ചികിത്സയുടെ ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാനാവാത്ത അവസ്ഥയിലായി. തലയ്ക്ക് പിടിപെട്ട മെഡുല ബാസ്ട്രോമ എന്ന മാരകമായ ക്യാന്‍സര്‍ രോഗം ചികിത്സിക്കാന്‍ 30 ലക്ഷം രൂപ ചെലവ് വരും. മുംബൈയിലെ ടാറ്റാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായ അന്വിന് പ്രശാന്തിന്റെ ജീവന് നിലനിര്‍ത്താന്‍ നാടൊന്നാകെ രംഗത്തിറങ്ങി പണം സ്വരൂപിക്കുകയാണ്. വേറ്റുമ്മലിലെ കേഷ് കലക്ഷന്‍ പോയിന്റിലെത്തി പ്ലസ്ടു ബാച്ച് കൂട്ടായ്മയിലെ അംഗങ്ങള്‍ ചികിത്സാ കമ്മറ്റി ഭാരവാഹികളെ പണം ഏല്‍പ്പിക്കുകയായിരുന്നു. ചെയര്മാന് യു.കെ.വിനോദ് കുമാര്‍, കണ്‍വീനര്‍ ശ്രീജിത്ത്.പി.ജയന്, ട്രഷറര്‍ പി.ഷാഹിന എന്നിവര്‍ തുക ഏറ്റുവാങ്ങി. കൂട്ടായ്മയിലെ പ്രവര്‍ത്തകരായ എ.പി.സിജിന്‍, സുനൂപ്.പി, ഷിബിന്‍.കെ, കെ.ഷാനിഷ് കുമാര്‍, ലിനീഷ്.ടി, നികേഷ്.പി, നിശാന്ത്.കെ, ദിഗേഷ്.ടി, വിജേഷ്.സി.എച്ച്, പ്രജിത്ത്.എ.പി എന്നിവര്‍ സംബന്ധിച്ചു.















