വടകര: വടകര റോട്ടറിയുടെ 2024-25 വർഷത്തിലെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഐഎംഎ ഹാളിൽ നടന്നു. ചടങ്ങിൽ രവിചന്ദ്രൻ കെ (പ്രസിഡൻ്റ്), അനൂപ് കുമാർ കെ.ആർ (സെക്രട്ടറി), രവീഷ് ജിഷു (ട്രഷറർ) എന്നിവർ അധികാരം ഏറ്റെടുത്തു. റോട്ടറി മുൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-e.jpeg?resize=600%2C600&ssl=1)
ഡിസ്ട്രിക്ട് ഗവർണർ ബി ജയരാജൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ മുൻ പ്രസിഡൻ്റ് ഡോ. സലീം അധ്യക്ഷത വഹിച്ചു. ഡോ. നൗഷീദ് അനി റിപ്പോർട്ട് അവതരിപ്പിച്ചു. റോട്ടറി ഭാരവാഹികൾ ആയ രാജ്കുമാർ, ശ്രീവാസ് വേലാണ്ടി, ഡോ. പ്രേംരാജ് എന്നിവർ സംസാരിച്ചു. പ്രമോദ് പി സ്വാഗതവും, അനൂപ് കുമാർ കെ. ആർ നന്ദിയും പറഞ്ഞു.