വടകര: 2024–25വർഷത്തെ വടകര സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡൻ്റായി കെ.ജ്യോതികുമാറും , സെക്രട്ടറി ആയി അഡ്വ.രാജൻ കായക്കയും, ട്രഷറർ ആയി പ്രകാശ് കുമാരനുംസ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഗവർണർ(ഇലക്ട്), ബിജോഷ് മാനുവൽ മുഖ്യ അതിഥിയായി. റോട്ടറി ഗ്രൻ്റും, സിഎസ്ആർ ഫണ്ടും ഉപയോഗപ്പെടുത്തി ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ആസ്റർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
മെഡിസിറ്റിയുമായി ചേർന്ന് മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ,കോം ട്രസ്റ് കണ്ണാശുപത്രിയുമായി ചേർന്ന് ഐ ക്യാമ്പ് , ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക ആരോഗ്യ ബോധവത്കരണ ക്യാമ്പ്, നഗരസഭ ഹരിയലിയുമായി ചേർന്ന് മാലിന്യമുക്ത വടകര ക്യാംപെയിൻ , മയക്കുമരുന്നിനു എതിരായി മുന്നേറ്റം,നഗരസഭ പ്രദേശത്ത് ബസ്സ് വെയിറ്റിംഗ് ഷെഡ് എന്നിവ പുതിയ വർഷത്തെ പദ്ധതികളാണ്. റോട്ടറി പ്രസിഡൻ്റ് സുനിൽകുമാർ. സി. വി അധ്യക്ഷത വഹിച്ചു. കെ.ജ്യോതികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സോണൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-global-k.jpeg?resize=600%2C600&ssl=1)
കോഓർഡിനേറ്റർ രാജ്കുമാർ, അസിസ്റ്റൻ്റ് ഗവർണർ രവീന്ദ്രൻ ചള്ള യിൽ, ചാർട്ടർ പ്രസിഡൻ്റ് Dr.മോഹനൻ, ആൻസ് ഫോറം കൺവീനർ സുധ മോഹൻ, അനിൽകുമാർ, ബാലനാരയണൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ.നാരായണൻ സ്വാഗതവും അഡ്വ.രാജൻ കായക്ക നന്ദിയും പറഞ്ഞു.