ആവള: തറമൽ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നം കുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി പ്രവീൺ നമ്പൂതിരി തുടങ്ങിയവരുടെ കാർമ്മികത്വത്തിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
ഗണപതി ഹോമം, വിശേഷാൽ പൂജകൾ, പ്രസാദ ഊട്ട്, ദീപാരാധന എന്നിവ നടന്നു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ. പ്രദീപ് കുമാർ, മുൻ പ്രസിഡന്റ് വിജയൻ ആവള, വിനീതൻ തറമൽ, ജഗന്നാഥൻ.കെ. പി, ബാലൻ. കെ. പി, ബാലകൃഷ്ണൻ. പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി