നാദാപുരം: പ്ലസ്ടു അധിക ബാച്ച് അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു യുഡിഎഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപിസി തങ്ങള്‍ അധ്യക്ഷനായി. ആവോലം രാധാകൃഷ്ണന്, സി കെ നാസര്‍, അഡ്വ. എ സജീവന്, അശോകന് തൂണേരി,സി അബ്ദുല്‍ ഹമീദ്, പി രാമചന്ദ്രന്, വളപ്പില്‍ കുഞ്ഞമ്മദ്, വികെ രജീഷ്, സി കെ ബഷീര്‍, യു കെ വിനോദ് കുമാര്‍, ഫസല്‍ മാട്ടാന്‍, കെ യു സാലിഹ്, ടി മൂസ ഹാജി, കെ മധു മോഹനന്, എം കെ സമീര്‍, പി ഷാഹിന, ലിഷ കുഞ്ഞിപുരയില്‍ എന്നിവര്‍ സംസാരിച്ചു.