നാദാപുരം: കെ.പി.എസ്.ടി.എ നാദാപുരം ഉപജില്ല കമ്മിറ്റി സ്ഥലം മാറിപ്പോകുന്ന ഉപജില്ല ഓഫീസർ കെ. നാരായണൻ, സൂപ്രണ്ട്.സി. ജി.സുരേഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന കൗൺസിലർ പി.രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിക്കിടന്ന നൂറുകണക്കിന് ഫയലുകൾ തീർപ്പാക്കിയതിലൂടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-b.jpeg?resize=600%2C600&ssl=1)
നൂറുകണക്കിന് അധ്യാപകരുടെ നിയമന അംഗീകാര വിഷയത്തിൽ പരിഹാരമാക്കാൻ ഇവർക്ക് കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. സബ്ജില്ലാ പ്രസിഡന്റ് ഇ.പ്രകാശൻ അധ്യക്ഷത വഹിച്ചു. സബ്ജില്ല സെക്രട്ടറി സി.പി. അഖിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് സജീവൻ വി ,കെ.സുമിത,ടി.കെ.
രാജീവൻ, കെ.ലിബിത്, ബി. ടി.സന്ദീപ് എന്നിവർ പ്രസംഗിച്ചു. .