
വടകര: സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ഒളിംപിക് അസോസിയേഷന്റെയും അംഗീകാരത്തോടുകൂടി സംഘടിപ്പിക്കുന്ന കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ
അസോസിയേഷന്റെ 29-മത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 6,7, 8, തിയ്യതികളില്‍ വടകര ഐപിഎം സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറന് കാലത്ത് 11 മണിക്ക് ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ മുഹമ്മദ് യാസ്സര്‍.വി.വി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 126 കാറ്റഗറികളിലായി ജില്ലയിലെ 36 ക്ലബ്ബുകളില്‍ നിന്നായി 900 ല്‍ പരം ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, പുരുഷ-വനിതാ താരങ്ങള്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. ഈ
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് നവംബര്‍ 21, 22, 23 തിയ്യതികളില്‍ കേരളാ കരാട്ടെ അസോസിയേഷന് എറണാകുളത്ത് നടത്തുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള അര്‍ഹത ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് ജന.സെക്രട്ടറി കെ. രതീഷ് കുമാര്‍, ജില്ലാ റഫറി കൗണ്‍സില്‍ ചെയര്മാന് കെ.രമേഷ്, റഫറി കൗണ്‍സില്‍ സെക്രട്ടറി അര്‍ഷാദ് എന്‍.ടി.കെ. എന്നിവര്‍ പങ്കെടുത്തു.
















