• Latest
  • Trending
‘കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് 12 മീറ്റര്‍ വീതിയില്‍ ഉടന്‍ നവീകരിക്കണം’

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ്: എംഎല്‍എക്കെതിരെ പാളയത്തില്‍ പട;15ന് എംഎല്‍എ ഓഫീസ് മാര്‍ച്ച്

November 4, 2026
ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

November 4, 2026
ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

November 4, 2026
ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

November 4, 2026
മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

November 4, 2026
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

November 4, 2026
റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

November 4, 2026
റിട്ട. ഹെഡ്മിസ്ട്രസ് കേളോത്ത്കണ്ടിയില്‍ രാധാദേവി അന്തരിച്ചു

റിട്ട. ഹെഡ്മിസ്ട്രസ് കേളോത്ത്കണ്ടിയില്‍ രാധാദേവി അന്തരിച്ചു

November 4, 2026
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കില്‍ ഫെസ്റ്റിവല്‍ വടകരയില്‍; പന്തലിന് കാല്‍നാട്ടി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കില്‍ ഫെസ്റ്റിവല്‍ വടകരയില്‍; പന്തലിന് കാല്‍നാട്ടി

November 4, 2026
നാട്യാചാര്യന്‍ ജനാര്‍ദനന്‍ വാടാനപ്പള്ളിക്ക് ജ്ഞാനാഞ്ജന പുരസ്‌കാരം

നാട്യാചാര്യന്‍ ജനാര്‍ദനന്‍ വാടാനപ്പള്ളിക്ക് ജ്ഞാനാഞ്ജന പുരസ്‌കാരം

November 4, 2026
കുളങ്ങരത്ത് കുനിയില്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

കുളങ്ങരത്ത് കുനിയില്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

November 4, 2026
കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

November 4, 2026
സ്വര്‍ണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

സ്വര്‍ണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

November 4, 2026
Vatakara Varthakal
Wednesday, November 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ്: എംഎല്‍എക്കെതിരെ പാളയത്തില്‍ പട;15ന് എംഎല്‍എ ഓഫീസ് മാര്‍ച്ച്

by newsdesk
November 4, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: മണിയൂര്‍ പഞ്ചായത്തിലെ കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പാറക്കല്‍ അബ്ദുള്ള എംഎല്‍എക്കെതിരെ പാളയത്തില്‍ പട. റോഡ് വികസനവുമായി ബന്ധപ്പെട്ട് പത്തു വര്‍ഷത്തിലേറെയായി നടക്കുന്ന തര്‍ക്കമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. റോഡ് വികസനം 12 മീറ്ററില്‍ വേണമെന്നാണ് ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകരുടേയും ആര്‍എംപിഐയുടേയും വാദം. എന്നാല്‍ എല്‍ഡിഎഫും മറ്റും 10 മീറ്ററില്‍ വികസനം നടത്തി പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന വാദം ഉയര്‍ത്തുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 10 മീറ്ററില്‍ വികസനം നടപ്പാക്കുന്നതിനിടയില്‍ 12 മീറ്ററാക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി കോടതിയെ സമീപിച്ചതോടെ വികസന പ്രവര്‍ത്തനം അവതാളത്തിലായി.
മണിയൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ്-ആര്‍എംപിഐ സഖ്യം നേടുകയും സംസ്ഥാന ഭരണവും കുറ്റ്യാടി എംഎല്‍എയും യുഡിഎഫ് പക്ഷത്താവുകയും ചെയ്തതോടെ 12 മീറ്ററില്‍ റോഡ് വികസനം നടപ്പിലാകുമെന്ന പ്രതീക്ഷയിലായിരുന്നു ആക്ഷന്‍ കമ്മറ്റി. എന്നാല്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി ടെണ്ടര്‍ നടപടികളിലേക്ക് കടന്നതോടെ പദ്ധതിക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന എംഎല്‍എയുടെ നിലപാടാണ് ഇവരെ ചൊടിപ്പിച്ചത്.
ഞായറാഴ്ച വൈകിട്ട് കുറുന്തോടിയില്‍ ചേര്‍ന്ന റോഡ് ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് പാറക്കല്‍ അബ്ദുള്ളക്കെതിരെ പരസ്യ നിലപാടുമായി യുഡിഎഫിലെ ഒരു വിഭാഗവും ആര്‍എംപിഐയും രംഗത്തെത്തിയത്. യോഗത്തില്‍ ബിജെപി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പാറക്കല്‍ അബ്ദുള്ളയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് പ്രകടനവും നടന്നു. 15ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും യോഗത്തില്‍ പ്രഖ്യാപിച്ചു. പത്ത് മീറ്റര്‍ വീതിയില്‍ നിലവില്‍ കിഫ്ബി ഫണ്ട് അനുവദിച്ച റോഡ് 12 മീറ്ററില്‍ വികസിപ്പിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. യുഡിഎഫിലെ തന്നെ ഒരു വിഭാഗം ലീഗ് നേതാവു കൂടിയായ പാറക്കല്‍ അബ്ദുള്ളക്കെതിരെ പരസ്യമായ നിലപാടുമായി വന്നതില്‍ മുസ്ലിം ലീഗിലും വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ്. ആര്‍എംപിഐ ഇടപെട്ട് പഞ്ചായത്തിലെ യുഡിഎഫിന്റ അടിത്തറ ഇളക്കുകയാണെന്ന ആക്ഷേപമാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. ഒരു അംഗത്തിന്റെ മേല്‍ക്കൈ മാത്രമുള്ള മണിയൂര്‍ പഞ്ചായത്ത് ഭരണത്തിനും ഈ നിലപാട് പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. 150 ഓളം ആളുകള്‍ സംയുക്ത സമരസമിതിയുടെ ഞായറാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തു. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജിത്ത് ലാല്‍ തേക്കടത്ത്, വാര്‍ഡ് മെമ്പര്‍ വിഷ്ണുദാസ് മുതുവീട്ടില്‍ എന്നിവരും യോഗത്തില്‍ പങ്കാളികളായി. കോണ്‍ഗ്രസ് നേതാവ് കുനിയില്‍ ശ്രീധരനെ സ്വാഗതസംഘം ചെയര്‍മാനായും ബിജെപി നേതാവ് സി ടി ബാബുരാജിനെ കണ്‍വീനറായും കോണ്‍ഗ്രസ് നേതാക്കളായ സര്‍വ്വോത്തവന്‍, ആര്‍എംപിഐ നേതാവ് ഷമീര്‍ എന്നിവരെ ജോയിന്‍ കണ്‍വീനര്‍മാരായും മുസ്ലിംലീഗ് നേതാവ് ഫൈസല്‍, ഗംഗാധരന്‍ മുതുവന എന്നിവരെ വൈസ് ചെയര്‍മാന്മരായായും കോണ്‍ഗ്രസ് നേതാവ് ശ്രീധരന്‍ കോട്ടപ്പള്ളിയെ ഖജാന്‍ജിയായും 32 അംഗ സ്വാഗതസംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. 10 മീറ്റര്‍ നടപടികള്‍ റദ്ദ് ചെയ്യാത്ത പക്ഷം നവംബര്‍ 15ന് വൈകുന്നേരം ആറു മണിക്ക് പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ ആയഞ്ചേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്താനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

November 4, 2026
ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

November 4, 2026
ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

November 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്
  • ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്
  • ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by