കൊയിലാണ്ടി: നിര്‍ദിഷ്ട നന്തി-ചെങ്ങോട്ട് ബൈപ്പാസ് കടന്ന് പോകുന്ന പന്തലായനി പ്രദേശത്തെ യാത്രാ ദുരിതത്തിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്കും താലൂക്ക് ആശുപത്രിയിലേക്കും റെയില്വേസ്റ്റേഷന്, പന്തലായനി ആഘോരശിവക്ഷേത്രം, മിനി സിവില്‍ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലേക്കും പന്തലായനിയിലേയും പരിസരത്തേയും ജനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ ദേശീയ പാതക്ക് കുറുകെ കാട്ട്വയല് റോഡില്‍ ബോക്സ് കള്‍വര്‍ട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് പന്തലായനി ഗതാഗത സംരക്ഷണ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സംഗമം നടത്തിയത്.
കൊയിലാണ്ടി മുന്‍ എംഎല്‍എ കെ.ദാസന് ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി ചെയര്‍പേഴ്സണ്‍ പ്രജിഷ അധ്യക്ഷയായി. നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്മാന് അഡ്വ:കെ.സത്യന്, രത്നവല്ലി, ടി.കെ.ചന്ദ്രന്, അഡ്വ. വിജയന്, അഡ്വ: സുനില്‍ മോഹന്‍, എസ്.ആര്.ജയ്കിഷ്, കബീര്‍ സലാല, പി.എം.ബിജു, മോഹനന്, അഭില്‍, ജനറല്‍ കണ്‍വീനര്‍ പി.ചന്ദ്രശേഖരന്, മനോജ് എന്നിവര്‍ സംസാരിച്ചു. മണിശങ്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.