നാദാപുരം: ഗോര്‍ണിക്ക പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ പതിമൂന്നാമത് പ്രകൃതി പഠന ചിത്രകലാ ക്യാമ്പ് മുടിക്കല്‍ പാലത്തില്‍ സംഘടിപ്പിച്ചു. അക്രലിക്, വാട്ടര്‍ കളര്‍, ചാര്‍കോള്‍ എന്നിവ ഉപയോഗിച്ച കലാകാരന്മാര് പ്രകൃതി ഭംഗി കാന്‍വാസില്‍ പകര്‍ത്തി
കലാകാരന്മാരായ രാംദാസ് കക്കട്ടില്‍, വേണു ചീക്കോന്ന്, ശശി, ലിതിനേഷ് മുത്തു, ഷീജ വല്‍സരാജ്, സന്തോഷ് വട്ടോളി, ശ്രീജിത്ത് ബോസ്, പവിത്രന് കെ.ഇ, ബിനീഷ്, ബാബു പീലിയാട്ട്, ഡോ. ടി.പി സജിത്ത് കുമാര്‍, ചിത്രകലാവിദ്യാര്‍ഥികളായ കാശിനാഥ്, നൈസ വയലിന്, ജസ്ലിന്, ദിയ ലക്ഷ്മി, ആദിത്യ, സ്വസ്തിക് റയാന്, റയാന് ഷൈജു, ശിവധശരത്ത്, സ്വാതി എന്നിവര്‍ കാന്‍വാസില്‍ വര്‍ണഭംഗി പകര്‍ന്നു.
ഷീജ വല്‍സരാജ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് അംഗം ശശി തയ്യുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ലാകമ്മറ്റി അംഗം എ.കെ.രാജീവന്, ആര്‍ട്ട് കഫേ സ്കൂള്‍ ഓഫ് ആര്‍ട്ട്സ് കൈവേലി ഭാരവാഹി ലിജീഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇ എം സന്തോഷ് സ്വാഗതവും ലിതിനേഷ് മുത്തു നന്ദിയും പറഞ്ഞു.