പയ്യോളി: പുതുതായി അനുവദിച്ച ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിനു പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയില്‍വേ ഡെവലപ്മെന്റ് ആക്ഷന്‍ കമ്മിറ്റി ഷാഫി പറമ്പില്‍ എംപിക്ക് നിവേദനം നല്കി. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് വി.കെ.അബ്ദുറഹിമാന് ജനറല്‍ കണ്‍വീനര്‍ മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറഹിമാന് സബീഷ് കുന്നങ്ങോത്ത് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു