മുയിപ്പോത്ത്: ചാനിയംകടവ്-പേരാമ്പ്ര റൂട്ടില്‍ മുയിപ്പോത്ത് പെട്രോള്‍ പമ്പിന് സമീപം വര്‍ഷകാലമായതോടെ രൂപപ്പെടുന്ന വെള്ളക്കെട്ട് കാല്‍നടയാത്ര ദുരിതപൂര്‍ണമാക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിന് പേര് നിത്യേന യാത്ര ചെയ്യുന്ന റോഡില്‍ നിരവധി വാഹനങ്ങള്‍ കടന്നു പോവുന്നു. റോഡിന്റെ അശാസ്ത്രീയ നിര്‍മണം മൂലം സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളിലെ വെള്ളം കാനകളില്‍ പതിക്കാതെ റോഡിലൂടെ ഒഴുകുന്നത് നിമിത്തം പൊതുജനങ്ങള്‍ വളരെയേറെ പ്രയാസമനുഭവിക്കുന്നു. ഈ ദു:സ്ഥിതിക്ക് പരിഹാരം കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം ഇന്നും പരിഹാരമായിട്ടില്ല.
പ്രശ്നത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്ന് മുയിപ്പോത്ത് പൗരസമിതി ആവശ്യപ്പെട്ടു. സി.എം കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.രവീന്ദ്രന്, കെ.ടി.കുഞ്ഞബ്ദുല്ല മൗലവി, ഇ.പവിത്രന്, എം.സുബൈര്‍, എ.ടി.സുരേഷ് ബാബു, സി.കെ.പ്രഭാകരന് എന്നിവര്‍ സംസാരിച്ചു കെ.വി.പ്രേമന് സ്വാഗതവും ഹസ്സന് അഹമ്മദ് നന്ദിയും പറഞ്ഞു