ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ 29. 21 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച തയ്യുള്ളതിൽമുക്ക് – മംഗലാട് അക്വഡേറ്റ് റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ എ. സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദ് നിർവഹിച്ചു. അരൂറ മലയുടെ താഴ്വരയിലൂടെ കടന്ന് പോകുന്ന റോഡ് മഴക്കാലത്തെ ശക്തമായ ഒഴുക്കിലും ഭൂമിക്കടിയിൽ നിന്ന് പൊന്തുന്ന ഉറവയിലും തകർന്ന് വാഹന
ഗതാഗതത്തിനോ കാൽനടയാത്രയ്ക്കോ പ്രയാസപ്പെടുകയായിരുന്നു.അവിടങ് ങളിലൊക്കെ കോൺക്രീറ്റും മറ്റ് ഭാഗങ്ങളിൽ ടാറിങ്ങുമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചത്. നഫീസത്തുൽ മിസ്രിയ കോളേജ് ഉൾപ്പെടെ നിരവധി സ്കൂൾ വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്ന് പോകുന്നത്. റോഡ് യാഥാർഥ്യമായതിലൂടെ യാത്രാ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്ന ജനങ്ങളുടെ കണ്ണിയായി മറിയതിൽ
അഭിമാനിക്കുന്നതായി മെമ്പർ പറഞ്ഞു. പനയുള്ളതിൽ അമ്മത് ഹാജി, അക്കരോൽ അബ്ദുള്ള, ഇ.പി കുഞ്ഞബ്ദുള്ള,എം.എം മുഹമ്മദ്, തൈക്കണ്ടിപൊയിൽ പോക്കർ, ബാലകൃഷ്ണൻ അരീക്കര, നാസർ എ.കെ.പി, ടി. ഉബൈദ്, അമ്മത് അരീക്കര , മുഹമ്മദ് മലയിൽ തുടങ്ങിയവർ സംബന്ധിച്ചു.