കുറ്റ്യാടി: നീറ്റ് യുജിസി പരീക്ഷ തട്ടിപ്പിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ള നേതാക്കളെ മര്‍ദിച്ച ഡല്‍ഹി പോലീസിന്റെ നടപടിക്കതിരെ കുറ്റ്യാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത് മലോല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബവിന് ലാല്‍ സി കെ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ മുയ്യോട്ട്, സെക്രട്ടറിമാരായ സിദ്ധാര്‍ഥ് നരിക്കൂട്ടുംചാലില്‍, ധനേഷ് വള്ളില്‍, രാഹുല്‍ ചാലില്‍, അഡ്വ ഫൈസല്‍, അതുല്‍, വിഷ്ണു, സിദ്ധാര്‍ഥ് പി എസ് തുടങ്ങിയവര്‍ നേതൃത്വം നല്കി