വടകര: കാര്‍ഷിക രംഗത്ത് നൂതന പദ്ധതികളുമായി മുന്നോട്ട് പോകുന്ന യുഡിഎഫ് സര്‍ക്കാറിന്റെ കാര്‍ഷിക നയം ഉപയോഗപ്പെടുത്തി നമുക്കാവശ്യമായ പഴങ്ങളും
പച്ചക്കറികളും വീട്ടുവളപ്പില്‍ ശാസ്ത്രീയമായി കൃഷി ചെയ്യണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം വടകര നിയോജക മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.പി.ജാഫര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്.റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. എം.ടി.സലാം, പി.സഫിയ, ടി.കെ.അബ്ദുള്ള, നുസൈബ മൊട്ടേമ്മല്‍, എന്‍.കെ.അബൂബക്കര്‍ ഹാജി, പി.കെ.കുഞ്ഞമ്മദ്, പ്രൊ. എം.കെ.മമ്മു, ആയിഷ നടുക്കണ്ടി, ചമ്പോളി യൂസഫ്, എം.റജീന എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖ കര്‍ഷകരായ ഹുസൈന് അഭിലാഷ്, എം.ഇല്യാസ് എന്നിവര്‍ ക്ലാസെടുത്തു. നവംമ്പര്‍ 17 ന് കോഴിക്കോട് നടക്കുന്ന കേരകര്‍ഷക സംഗമത്തില്‍ 50 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ഹാരിസ് മുക്കാളി സ്വാഗതവും വനിതാ വിംഗ് മണ്ഡലം സെക്രട്ടറി ഷംഷാദ വെളുത്തമല നന്ദിയും പറഞ്ഞു.















