മണിയൂര്‍: ലഹരി വിരുദ്ധ ദിനത്തില്‍ മണിയൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിക്കെതിരെ കുഞ്ഞൊപ്പ് പരിപാടി ശ്രദ്ധേയമായി. ചിത്രകലാ അധ്യാപകനും മണ്ണ് കൊണ്ട് ചിത്രം വരച്ച് യുആര്‍എഫ് വേള്‍ഡ് ഫോറം ലോക റെക്കോര്‍ഡിന് ഉടമയുമായ പി.ടി.രവീന്ദ്രനാഥ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘അകറ്റാം ലഹരിയെ, ജീവിത വിജയത്തിനായി ‘ എന്ന മുദ്രാവാക്യത്തിന് കീഴില്‍ കുട്ടികള്‍ കയ്യൊപ്പ് ചാര്‍ത്തി. എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബാഡ്ജ് വിതരണം ചെയ്തു. മ്യൂസിക് ക്ലബ് ലഹരി വിരുദ്ധ ഗാനം ആലപിച്ചു. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ സയന്‍സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ് എന്നിവര്‍ ചേര്‍ന്ന് ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. ജെആര്‍സി, ഗൈഡ്സ് അംഗങ്ങള്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. പരിപാടികളില്‍
എച്ച്എം രാജീവന് വളപ്പില്‍ കുനി, പിടിഎ പ്രസിഡന്റ് സുനില്‍ മുതുവന, സീനിയര്‍ അസിസ്റ്റന്റ് എ.കെ. മിനി, അധ്യാപകരായ രാജീവ് കുമാര്‍ എന്‍ കെ, സുലോചന എം കെ, ശ്രീജ പി, എസ് പി സി സിപിഒ മാരായ ബ്രിജേഷ് വി പി, ഷീബ ടി പി, സ്കൂള്‍ കൗണ്‍സിലര്‍ നീതുനാഥ് എന്നിവര്‍ പങ്കെടുത്തു.