പയ്യോളി: ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് – ആന്റിബയോട്ടിക് സ്മാർട്ട് എഫ് എച്ച് സി ആവാൻ ഇരിങ്ങൽ കുടുംബാരോഗ്യകേന്ദ്രം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണം ഉണ്ടാകുന്ന അത്യാപത്തുകൾ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകരെയും ജനങ്ങളെയും സജ്ജമാക്കുന്നതിന് നടപ്പിലാക്കുന്ന ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (AMR) പ്രോഗ്രാം മികച്ച രീതിയിൽ നടപ്പിലാക്കുകയാണ് ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ. രോഗികൾക്ക് ആൻറിബയോട്ടിക്സ് മരുന്നുകളെ വേർതിരിച്ചു മനസ്സിലാക്കുന്നതിനായി നീല കളർ ഉള്ള പ്രത്യേക കവർ നൽകുകയും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
വീടുകളിൽ ഉപയോഗിക്കാതെ വരുന്ന ആന്റിബയോട്ടിക് ഗുളികകൾ മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയാതെ വീടുകളിലെ മറ്റു മാലിന്യങ്ങളുടെ കൂടെ നിക്ഷേപിക്കാതെ ഇരിങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക ബോക്സിൽ നിക്ഷേപിക്കാനും പയ്യോളി നഗര സഭയുടെ കീഴിൽ സബ് സെന്ററുകളിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക ബോക്സിൽ ശേഖരിക്കുന്നതിനു മുള്ള സംവിധാനങ്ങൾ ഒരുക്കി. ആൻറിബയോട്ടിക്സ് മരുന്നുകളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ മനസ്സിലാക്കാനുള്ള വ്യത്യസ്തമായ ബോധവൽക്കരണ ബോർഡുകൾ ആശുപത്രിയിൽ സ്ഥാപിച്ചു.പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: രാജേന്ദ്രൻ. എൻ നിർവ്വഹിച്ചു. പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ അധ്യക്ഷനായി. വി കെ ചടങ്ങിൽ എ എം ആർ നോഡൽ ഓഫീസർ ഡോക്ടർ ജിനീഷ് എ എം ആർ ന്റെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിത എസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മിനി കെ പി നന്ദിയും പറഞ്ഞു. പത്മശ്രീ പള്ളി വളപ്പിൽ (വൈസ് ചെയർപേഴ്സൺ പയ്യോളി നഗരസഭ)പയ്യോളി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഹരിദാസൻ പി എം, അഷറഫ് കോട്ടക്കൽ വികസന സ്റ്റാന്റിങ് കമ്മറ്റി എന്നിവരും വാർഡ് കൗൺസിലർമാരായ സുജല ചെത്തിൽ, കെ സി ബാബുരാജ് എ. പി റസാക്ക് സി പി ഫാത്തിമ എന്നിവരും വിവിധ എച്ച് എം സി മെമ്പർമാരായ സബീഷ് കുന്നങ്ങോത്ത് , കരിം യു. ടി , ബിനീഷ്, ആശാവർക്കർ സി പുഷ്പവല്ലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആശ വർക്കർമാർ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. എ.എം.ആർ ബോധവൽക്കരണം ഉൾപ്പെടുത്തിയ കലണ്ടർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
പുറത്തിറക്കി. വിവിധ ഐ ഈ സി കൾ കുടുംബാരോഗ്യകേന്ദ്രത്തിൽ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, വിവിധ ഡിപ്പാർട്ട്മെൻ്റ് തലവന്മാർ എന്നിവർക്കുള്ള പരിശീലനവും നടത്തിയിരുന്നു. ആൻ്റീബയോട്ടിക് മരുന്നുകളുമായി നേരിട്ടും പരോക്ഷമായും ഇടപെടുന്ന ക്ഷീരകർഷകർ, കൃഷിക്കാർ, മത്സ്യകൃഷിക്കാർ, പ്രൈവറ്റ് ഹോസ്പിറ്റൽ ജീവനക്കാർ, ,മെഡിക്കൽ സ്റ്റോറുകളിലെ ഫാർമസിസ്റ്റുകൾ എന്നിവർക്ക് പരിശീലനം നൽകി വരുന്നു.