
പയ്യോളി: മൂരാട് റെയില്‍വെ ഗേറ്റ് കടക്കുന്നതിനിടെ വ്യാപാരി ട്രെയിന്‍ ഇടിച്ച് മരിച്ചു. കോട്ടക്കല്‍ ബീച്ച് റോഡിലെ കോട്ടക്കല്‍ ട്രേഡേഴ്സ് ഉടമ കണ്ണൂക്കര കമലാ നിവാസില്‍ പി.പി.
സതീശനാണ് (54) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കട തുറക്കുന്നതിനായി മൂരാട് ബസിറങ്ങി ഭാര്യയുമൊന്നിച്ച് നടന്നുപോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. റെയില്‍വെ ഗേറ്റ് കടക്കുന്നതിനിടെ സതീശനെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഉടന്‍ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: സുഹിത. മക്കള്‍: ആഷ്ലിന് (ബംഗളുരു), ഷാലിന്‍ (വിദ്യാര്‍ഥി,
ഗവ. കോളജ്, മാഹി). പിതാവ്: ഭാസ്കരന്. മാതാവ്: കമല. സഹോദരങ്ങള്‍: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കോട്ടക്കല്‍).
പയ്യോളി പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം വടകര ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍.
















