
വടകര: വടകര മോഡല്‍ പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥിയായിരുന്ന ചോറോട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് സ്വദേശിനി എം.ടി.കെ.ആവണിയുടെ കിഡ്നി മാറ്റിവെക്കല്‍
ശസ്ത്രക്രിയക്ക് പോളി ജീവനക്കാരും വിദ്യാര്‍ഥികളും സ്വരൂപിച്ച ധനസഹായം കൈമാറി. പ്രിന്‍സിപ്പല്‍ ദീപ എം. കുരുവിളയില്‍ നിന്ന് ചികിത്സാ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി. ഷാജി തുക ഏറ്റുവാങ്ങി. പഠനത്തിരക്കിനിടയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായ വിദ്യാര്‍ഥികളെയും ഒപ്പം ജീവനക്കാരെയും യോഗം അനുമോദിച്ചു. ഫണ്ട് സമാഹരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ദിവ്യപ്രിയ, ശ്രീഹരി എന്നീ വിദ്യാര്‍ഥികളെ പ്രത്യേകം അഭിനന്ദിച്ചു.
കോളജില്‍ നടന്ന ചടങ്ങില്‍ ജീവനക്കാരായ പ്രകാശ് കെ.എന്‍, സതീശന് കെ.കെ, സുനില്‍കുമാര്‍ സി.കെ, പ്രശാന്ത് കുമാര്‍ കെ.പി, അനൂപ് കുമാര്‍ എന്‍, സിന്ധു സി.എസ്, സൈറാബാനു, രമേഷ് ബാബു സി, അശോകന് ടി.ടി, ചികിത്സാ കമ്മിറ്റി അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, കെ. വിശ്വനാഥന്, വി.പി. ജിതേഷ്, എം. അശോകന് എന്നിവര്‍ സംബന്ധിച്ചു.
















