
കീഴല്‍: ശുചിത്വ സന്ദേശം നാടെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘മിഷന് സീറോ വേസ്റ്റ്’ പദ്ധതിയുടെ ഭാഗമായ മാലിന്യ മുക്ത പ്ലാസ്റ്റിക് രഹിത ഹരിത
വിദ്യാലയ പ്രഖ്യാപന പരിപാടിയുടെ പ്രചരണാര്‍ഥം കീഴല്‍ ദേവിവിലാസം യുപി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കീഴല്‍ മുക്കില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഒത്തുചേര്‍ന്നു.
മാലിന്യ സംസ്കരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ഥികള്‍ വിളംബര ജാഥ നടത്തിയത്. തുടര്‍ന്ന് പൊതുജനങ്ങളില്‍ മാലിന്യമുക്ത സന്ദേശം എത്തിക്കുന്നതിനായി
വിദ്യാര്‍ഥികള്‍ ആകര്‍ഷകമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
സ്കൂളിലെ ഗ്രീന്‍ അംബാസിഡര്‍മാര്‍, സ്കൗട്ട്, ഗൈഡ്, ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജനപ്രതിനിധികളായ വിജിഷ എന്‍.പി, നിംഷ, പ്രധാനാധ്യാപിക റീഷ്മ പി. പുത്തൂര്‍, മിഷന് സീറോ വേസ്റ്റ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി. സുജേന്ദ്ര ഘോഷ്, വിദ്യാര്‍ഥി പ്രതിനിധികളായ ശ്രീബാല, ആരാധ്യ എന്നിവര്‍ സംസാരിച്ചു. നവംബര്‍ രണ്ടിന് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള സ്കൂളില്‍ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തും.
















