വട്ടോളി: കുന്നുമ്മൽ ഉപജില്ലയിൽ ഏറ്റവും കൂടുതൽ (184) പേർ എ പ്ലസ് നേടിയ വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ പി.ടി.എ യുടേയും മാനേജ്മെൻ്റ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ നടന്ന അനുമോദനം മാനേജർ അരയില്ലത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-b.jpeg?resize=600%2C600&ssl=1)
രവി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. പ്രഭാനന്ദിനി, പ്രിൻസിപ്പാൾ എ മനേജൻ, സ്കൂൾ കമ്മിറ്റി പ്രസിഡൻ്റ് കെ.പി രാജൻ, ഭരണസമിതി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർഥികളായ എൻ.വി.സനിത്ത് (അസി.പ്രൊഫ: ഗവ : കോളേജ് മൊകേരി )
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ഡോ:ആദിത്യ ( താലൂക്ക് ആശുപത്രി വടകര), ഡോ: സജിത്ത് കുമാർ (ജി.എച്ച്.എസ്.എസ്. കല്ലാച്ചി )എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.