നാദാപുരം: 2024 ജൂലൈ 20ന് നാദാപുരം ഓത്തി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ 38ാം കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി നാദാപുരം ഇരട്ടി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വാഗതസംഘം രൂപീകരണയോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി വനജ ഉദ്ഘാടനം
ചെയ്തു. ജില്ലാ ട്രഷറർ പി.ടി സജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡൻറ് ഷനോജ് എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഖിഷ് പി ,കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഐ സുനിൽകുമാർ കെ, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ, ജില്ലാകമ്മിറ്റി അംഗം ബിജു എ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ആയി കെ പി എ സംസ്ഥാന കമ്മിറ്റി മെമ്പർ ശരത്കൃഷ്ണ പിയേയും ചെയർമാൻ ആയി കെ പി എ ജില്ല കമ്മിറ്റി മെമ്പർ ജിതേഷ് വിയേയും തിരഞ്ഞെടുത്തു.