നരിപ്പറ്റ: ‘ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ നല്ല ഭക്ഷണം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി നരിപ്പറ്റ ആര്.എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂളില്‍ നാടന്‍ ഭക്ഷ്യവേള സംഘടിപ്പിച്ചു. നാടന്‍ ഭക്ഷണ ഇനങ്ങളുടെ പോഷക സമൃദ്ധിയും ഗുണമേന്മയും പുതു തലമുറയെ ശീലിപ്പിക്കുക, അനാരോഗ്യ ഭക്ഷണ ശീലത്തില്‍ നിന്നു കുട്ടികളെ മോചിപ്പിക്കുക, ജീവിതശൈലീ രോഗങ്ങള്‍ വരുത്തുന്ന ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രധാനാധ്യാപകന് സുധീഷ് ഉദ്ഘാടനം ചെയ്തു. ചക്കവിഭവങ്ങളും ഇലക്കറികളും ഉപ്പേരികളും ഭക്ഷ്യമേളയില്‍ സ്ഥാനം പിടിച്ചു. സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബുമാണ് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവേശപൂര്‍വ്വം മേള ഏറ്റെടുത്തു.
-ആനന്ദന് എലിയാറ