കൊയിലാണ്ടി: കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പി.വി.വേണുഗോപാല്‍ (പ്രസി), ടി.വി.സുരേഷ് ബാബു (സെക്ര), എ.പി.സോമസുന്ദരന്‍ (ഖജാന്‍ജി) എന്നിവരാണ് സ്ഥാനമേറ്റത്. മുന്‍ പ്രസിഡന്റ് എ.പി.ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് മുഖ്യാതിഥിയായി. ഹരീഷ് മറോളി, കെ.എന്‍.ജയപ്രകാശ്, പി.വി.വേണുഗോപാല്‍, വി.ടി.രൂപേഷ്, കെ.കെ.സുരേഷ് ബാബു, സൂരജ്, പി.വി.മോഹന്‍ദാസ്, സാജ്മോഹന്, പ്രശാന്തി, ഡോ.കെ.ഗോപിനാഥ്, ഡോ.സുകുമാരന്‍, ഡോ.രാധാകൃഷ്ണന്, ടി.വി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.