ഓര്‍ക്കാട്ടേരി: എം-വാലി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൃദയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. മാസാന്ത ഗൃഹസന്ദര്ശനത്തിലൂടെയുള്ള സൗജന്യ ജീവിത ശൈലീ രോഗനിര്‍ണയ പരിപാടിയാണ് ഹൃദയസ്പര്‍ശം. പദ്ധതിയുടെ ഉദ്ഘാടനം
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ബിപി, ഷുഗര്‍ പരിശോധനയും നീറ്റ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. പ്രസിഡന്റ് കണ്ടോത്ത് നാരായണന് അധ്യക്ഷത വഹിച്ചു. കെ.പി.പവിത്രന്, സി.കെ.രാധാകൃഷ്ണന്, എം.നിധീഷ് കുമാര്‍, ബിജു മണലോത്ത് എന്നിവര്‍ പ്രസംഗിച്ചു