കല്ലാച്ചി: സി. കുമാരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഭാ സംഗമം നടത്തി. മേഖലയിലെ എസ്. എസ്. എൽ.സി. പ്ലസ് ടു, എൽ. എസ്. എസ്. യു.എസ് എസ് വിജയികളെ അനുമോദിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.
പി.ഗവാസ് ഉദ്ഘാടനം ചെയ്തു. സന്തോഷ് കക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ മഖ്യാതിഥിയായി. വിജയികൾക്ക് മെമൻ്റോ വിതരണം ചെയ്തു. അനു പാട്യംസ്, എം.ടി.ബാലൻ, ശ്രീജിത്ത് മുടപ്പിലായി, സുരേന്ദ്രൻ തൂണേരി, കെ.എം. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.