വടകര: ജി.വി എച്ച്. എസ് എസ് മടപ്പള്ളിയിൽ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ യുഎൽസിസിഎസ് ൻ്റെ വയോജന സംരക്ഷണ കേന്ദ്രമായ ‘മടിത്തട്ട്’ ൽ വച്ച് സംഘടിപ്പിച്ചു. സംഗീത പരിപാടികളുടെ ഉദ് ഘാടന കർമ്മം പ്രധാനാധ്യാപകൻ ഗഫൂർ കരുവണ്ണൂർ നിർവഹിച്ചു. വയോജനങ്ങളും വിദ്യാർഥികളും അധ്യാപകരും പരിപാടികൾ
അവതരിപ്പിച്ചു. സ്കൂളിലെ മ്യൂസിക് ബാൻഡ് അംഗങ്ങൾ, സ്കൂൾ അധ്യാപകർ എന്നിവർ വയോജനങ്ങൾക്കായ് കരോക്കെ ഗാനമേള നടത്തി. വയോജനങ്ങൾ പഴയകാലഗാനങ്ങൾ ആലപിച്ചു സംഗീത പരിപാടിക്ക് കൊഴുപ്പേകി. ചടങ്ങിൽ സംഗീത അധ്യാപിക ഡോ: ഷിജി
രാജൻ കെ വി സ്വാഗതം പറഞ്ഞു. സംഗീത സംവിധായകൻ ശശി വള്ളിക്കാട് ചടങ്ങിൽ സംസാരിച്ചു. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സുരേന്ദ്രൻ സി.കെ.ചടങ്ങിൽ സംസാരിച്ചു. നിഞ്ചു മെറിൻ തോമസ് (മടിത്തട്ട് കോർഡിനേറ്റർ) ചടങ്ങിൽ നന്ദി അറിയിച്ചു.