
കൊയിലാണ്ടി: നന്തിയില്‍ ബൈക്കപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്തി വന്മുഖം മുത്താച്ചി കണ്ടി ഷിഹാബാണ് (27) ചികില്‍സയിലിരിക്കെ
കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരണമടഞ്ഞത്. 26ന് രാത്രിയാണ് നന്തി മേല്‍പാലത്തില്‍ ഷിഹാബും സുഹൃത്ത് മനൂഫും ബൈക്കില്‍ പോകവെ എതിരെ വന്ന വാഹനം ഇടിച്ചു വീഴ്ത്തിയത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു രാവിലെയാണ് ഷിഹാബ് മരണപ്പെട്ടത്. പരേതനായ മുത്താച്ചി കണ്ടി ഉസ്മാന്റെയും സഫിയയുടെയും മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കൊയിലാണ്ടി പോലീസ്.
















