
വടകര: എയര്‍കണ്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയായ എച്ച്വിഎസിആര് എംപ്ലോയീസ് അസോസിയേഷന് താലൂക്ക് സമ്മേളനം വടകര കണ്ട്രോള് റൂം സിഐ ബിപിന്‍ പി നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ് ഓഡിറ്റോറിയത്തില്‍
നടന്ന സമ്മേളനത്തില്‍
നൗഷാദ് എം സി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പ്രസിഡന്റ് വിജേഷ് പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖ് സഹായനിധിയെക്കുറിച്ച് വിവരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എ സുരേന്ദ്രന് സംഘടന വിശകലനം നടത്തി. നവജേഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വിപിന്‍, ജില്ലാ സെക്രട്ടറി ധനേഷ്, മുന്‍ ജില്ലാ പ്രസിഡന്റ് ദീപേഷ് പി ടി, കൊയിലാണ്ടി താലൂക്ക് ട്രഷറര്‍ ഉബൈദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നേരത്തേ താലൂക്ക് പ്രസിഡന്റ് നൗഷാദ് എം സി പതാക ഉയര്‍ത്തി. സമ്മേളത്തിനുശേഷം മുരളി ചെന്നൈയുടെ ട്രെയിനിങ് പ്രോഗ്രാം നടന്നു. താലൂക്ക് സെക്രട്ടറി എം ടി മനോജ് സ്വാഗതവും ട്രഷറര്‍ രൂപേഷ് നന്ദിയും പറഞ്ഞു.
















