വടകര: ജില്ലയിലെ സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രമായ കൊല്ലം പിഷാരികാവില്‍ നിന്നു 2021ല്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം മോഷ്ടിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട
ജീവനക്കാരിയെ തിരിച്ചെടുത്ത നടപടി റദ്ദാക്കണമെന്ന് ദേവസ്വം എംപ്ലോയിസ് യൂണിയന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മതിയായ യോഗ്യതയില്ലാത്ത എക്സിക്യൂട്ടീവ് ഓഫീസറെ ധൃതിപിടിച്ച് നിയമിച്ചു കോടതിയില്‍ കേസ് നിലനില്‍ക്കെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ ജീവനക്കാരിയെ തിരിച്ചെടുത്ത ഓഫീസറുടെയും അതിന് കൂട്ടുനിന്ന മേല്‍ ഉദ്യോഗസ്ഥരുടെയും നടപടികള്‍ സംശയാസ്പദമാണ്. പ്രത്യക്ഷത്തില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന എക്സിക്യൂട്ടീവ് ഓഫീസറുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ നടപടികള്‍ സ്വീകരിക്കണമെന്നും മലബാര്‍ ദേവസ്വം എപ്ലോയിസ് യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















