
വടകര: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതവും ഭയരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി റൂറല്‍ ജില്ലാ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ വടകരയില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കായി ‘സേഫ് ഓട്ടോസ്’ എന്ന പേരില്‍ ഏകദിന
പരിശീലന പരിപാടി സംഘടിപ്പിച്ചു.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും യാത്രാവേളകളില്‍ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അവബോധം നല്കിയ പരിപാടി ജില്ലാ പൊലീസ് മേധാവി മെറിന് ജോസഫ് ഉദ്ഘാടനം ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വാഹനങ്ങളില്‍ പതിക്കുന്നതിനായി ഡ്രൈവറുടെ വിവരങ്ങളും ക്യൂആര്‍. കോഡും അടങ്ങിയ ‘സേഫ് ഓട്ടോ’ സ്റ്റിക്കറുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഡിവൈഎസ്പി കെ.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്.ടി.ഒ. ബിജു ആശംസകള്‍ നേര്‍ന്നു. ‘സ്ത്രീ സൗഹൃദ യാത്ര: നിയമങ്ങളും കടമകളും’ എന്ന വിഷയത്തില്‍ സ്നേഹിത ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബുനി ക്ലാസെടുത്തു. ഡിസിആര്‍ബി ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ സ്വാഗതവും വടകര ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് നന്ദിയും പറഞ്ഞു.

ഒരു സന്തോഷ വാർത്ത
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് വാർഷിക പ്രീമിയത്തിൽ 10% ഡിസ്ക്കൗണ്ട് ലഭിക്കുന്നു
ദീപാവലി ആഘേഷത്തിൻ്റെ ഭാഗമായി Limited സമയം വരെയാണ് ഓഫർ ലഭിക്കുന്നത്.
പരമാവധി ഉപയോഗപ്പെടുത്തുക
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡണ്ടുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
ലോക്കൽ അസ്തേഷ്യ കൊടുക്കുന്ന ചികിത്സയ്ക്ക് അഡ്മിറ്റ് ഇല്ലാതെയും കവർ ചെയ്യും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















