വാണിമേല്‍: പുഴയില്‍ മുങ്ങിത്താണ ആറാം ക്ലാസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് ആദരം. നിരത്തുമ്മല്‍ പീടികയിലെ കെ.സി.സമീറിനെ ‘അഫോസ്’ വാണിമേല്‍ ഉപഹാരം നല്കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഫാത്തിമ കണ്ടിയില്‍, ബ്ലോക്ക് മെമ്പര്‍ ടി.സുഹ്റ, അഫോസ് ഭാരവാഹികളായ എ.കെ.മമ്മു, എം.കെ.അഷ്റഫ്, ടി.കെ.മൊയ്തുട്ടി, കെ.ബാലകൃഷ്ണന്, സി.വി മൊയ്തീന് ഹാജി, സുബൈര്‍ തയ്യുള്ളതില്‍ എന്നിവര്‍ പ്രസംഗിച്ചു.