
തിരുവനന്തപുരം: വടകര ദേശീയപാതയുടെ ദുരവസ്ഥയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ. എംഎല്‍എ
ബോര്‍ഡ് വച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കെ.കെ.രമ പറഞ്ഞു. എന്‍എച്ച് ഉദ്യോഗസ്ഥന്മാരോടു പരാതി പറയുമ്പോള്‍ സ്വീകരിക്കുന്നില്ലെന്നും ഇനി ഇത്തരത്തിലുള്ള ദുരിതവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും രമ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിഷയം അവതരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. പൊതുമരാമത്ത് മന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും രമ ആവശ്യപ്പെട്ടു.
വടകര മണ്ഡലം അത്രയേറെ പ്രയാസം അനുഭവിക്കുകയാണ്. ഇത് ആരോടു പറയണം. ആര്‍ക്കും ഒരു ഐഡിയയുമില്ല. ഉദ്യോഗസ്ഥന്മാര്ക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. ഭൂരിപക്ഷം വീടുകളിലേക്കും പോകാന്‍ വഴിയില്ലാത്ത നിലയാണ്. അഞ്ചാറു വര്‍ഷമായിട്ട് ഒരു
പ്രദേശത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. മഴ പെയ്താല്‍ നില്ക്കാന് കഴിയുന്നില്ല. ജനങ്ങള്‍ക്ക് എന്നും പരാതിയാണ്. എംഎല്‍എ ബോര്‍ഡ് വച്ചു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഞാന്‍ റോഡില്‍ കൂടെ എംഎല്‍എ ബോര്‍ഡ് വയ്ക്കാതെ യാത്ര ചെയ്യുകയാണ് -രമ പറഞ്ഞു.
അഴിയൂര്‍-വെങ്ങളം റീച്ചിലെ നിര്‍മാണത്തില്‍ കെ.കെ. രമ ഉന്നയിച്ചത് ഗൗരവമായ കാര്യമാണെന്നും കണ്ണൂരിലേക്കു പോകണമെങ്കില്‍ വടകര എത്തുമ്പോള്‍ രണ്ടു മണിക്കൂര്‍ ബ്ലോക്കില്‍ പെടുന്ന നിലയുണ്ടെന്നും പൊതുമരാമത്തു മന്ത്രി പി.കെ.ബഷീര്‍ പറഞ്ഞു. അദാനി ഗ്രൂപ്പാണ് കരാര്‍ എടുത്തത്. ഉപകരാര്‍ എടുത്തവര്‍ പണി കൃത്യമായി ചെയ്തില്ല. ഇപ്പോള്‍ ഗള്‍ഫാര്‍ ആണ് കരാര്‍ എടുത്തിരിക്കുന്നത്. അവര്‍ ജോലി തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ടവരെ വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
















